Advertisment

ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവതിയ പീഡിപ്പിച്ച സംഭവം; കര്‍ണാടക ജലവിഭവ വകുപ്പ്‌ മന്ത്രി രമേശ്‌ ജര്‍മിഹോളിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

New Update

ബംഗളൂരു: ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവതിയ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക ജലവിഭവ വകുപ്പ്‌ മന്ത്രി രമേശ്‌ ജര്‍മിഹോളിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌ വന്നു. യുവതിയുമൊത്തുളള മന്ത്രിയുടെ ചിത്രങ്ങളടങ്ങിയ സി.ഡി സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനേശ്‌ കാലഹളളി പുറത്തുവിട്ടു.

Advertisment

publive-image

കെ.പി.ടി.സി.എല്‍ ( കര്‍ണാടക പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്‌ )ല്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. സി.ഡി ബംഗളൂരു സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ കൈമാറി.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമെന്ന്‌ മന്ത്രി രമേശ്‌ ജര്‍മിഹോളി പ്രതികരിച്ചു. സി.ഡി വ്യാജമായി നിര്‍മിച്ചതാണെന്നും, ആരോപണത്തിന്‌ പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ നിന്നുളള ശക്തനായ നേതാവാണ്‌ രമേശ്‌ ജര്‍ക്കിഹോളി.

മന്ത്രിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നതായി സൂചനയുണ്ട്‌. പ്രത്യകിച്ച്‌ അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പ്രതിപക്ഷം സി.ഡി വിവാദം ആയുധമാക്കാനുളള സാഹചര്യവും മുന്നില്‍ കാണുന്നു.

ആരോപണങ്ങള്‍ സത്യമാണോ എന്ന്‌ ആദ്യം അന്വേഷിക്കും. ശരിയാണെങ്കില്‍ ശക്തമായ നടപടി പാര്‍ട്ടി എടുക്കുമെന്ന്‌ കര്‍ണാടകയുടെ ചുമതലയുളള കേന്ദ്ര മന്ത്രി പ്രഹ്ലാദ്‌ ജോഷി അറിയിച്ചു.

rape case
Advertisment