Advertisment

രണ്ടുവർഷം മുമ്പ്‌ മൈലർലിംഗേശ്വർ ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിന് പ്രായശ്ചിത്തമായി വെള്ളി ഹെലികോപ്റ്റർ മാതൃക സമർപ്പിച്ച് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ !

New Update

ബെംഗളൂരു : ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നതിനു പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക സമർപ്പിച്ച് കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. രണ്ടുവർഷം മുമ്പായിരുന്നു ശിവകുമാർ ബല്ലാരി ഹുവിനഹാദഗലി താലൂക്കിലെ മൈലർലിംഗേശ്വർ ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്ററിൽ പറന്ന് ദർശനത്തിനെത്തിയത്.

Advertisment

publive-image

വാർഷിക കർണികയോടനുബന്ധിച്ച് ലക്ഷണക്കണക്കിനാളുകൾ പദയാത്രയായി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ശിവകുമാർ ഹെലികോപ്റ്ററിൽ വന്നത്. ഇതിനു ശേഷം കേന്ദ്ര ഏജൻസികളുടെ റെയ്ഡുൾപ്പെടെ ശിവകുമാറിന് പല പ്രതിസന്ധികളുമുണ്ടായി.

തുടർന്നാണ്, പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക ക്ഷേത്രത്തിന് സമർപ്പിച്ചത്.

dk sivakumar
Advertisment