Advertisment

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിഡദിയിലെ റിസോര്‍ട്ടില്‍ നിന്ന് മടങ്ങി ; അടിപിടിയില്‍ പരിക്കേറ്റ എംഎല്‍എ ആശുപത്രിയില്‍ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗലൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിഡദിയിലെ റിസോര്‍ട്ടില്‍ നിന്ന് മടങ്ങി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് മൂന്ന് ദിവസത്തെ റിസോര്‍ട്ട് വാസം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

Advertisment

publive-image

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഓരോ എംഎല്‍എമാരായും പ്രത്യേകം സംസാരിച്ചു.

ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്താല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. അതേ സമയം റിസോര്‍ട്ടിലെ അടിപിടിയില്‍ പരിക്കേറ്റ എംഎല്‍എ ആനന്ദ് സിങ് ആശുപത്രിയില്‍ തുടരുകയാണ്.

Advertisment