Advertisment

കർണാടക രാഷ്ട്രീയം ; കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ പോര് മുറുകുന്നു ; ദേവഗൗഡയ്ക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ധരാമയ്യ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: ഭരണം നഷ്ടമായതിനു പിന്നാലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ പോര് മുറുകുന്നു. ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി.

Advertisment

publive-image

എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാന്‍ കഴിയാഞ്ഞ സിദ്ധരാമയ്യയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീഴാന്‍ കാരണമെന്ന് ദേവഗൗഡ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് സിദ്ധരാമയ്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

'സർക്കാർ വീഴാൻ കാരണം ഞാനല്ല. പാർട്ടിയിൽ തന്നെക്കാൾ വളരാൻ ദേവഗൗഡ ആരെയും അനുവദിക്കില്ല . കുടുംബം മാത്രമാണ് അദ്ദേഹത്തിന് പരിഗണന. സർക്കാർ വീഴാൻ കാരണം സിദ്ധരാമയ്യയാണ് എന്നാരോപിച്ചു ദേവഗൗഡ പഴയ കുതന്ത്രങ്ങൾ പയറ്റുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെ ഡി എസുമായി സഖ്യം വേണ്ടെന്നു ഹൈക്കമാന്റിന് ഞാന്‍ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.' -സിദ്ധരാമയ്യ പറഞ്ഞു.

Advertisment