Advertisment

ഓക്സിജന്‍ ബസുകള്‍ക്കു പിന്നാലെ വെന്റിലേറ്ററോടു കൂടിയ മൊബൈൽ ഐസിയു ഒരുക്കി കര്‍ണാടക ആര്‍ടിസി

New Update

കര്‍ണാടക : ഓക്സിജന്‍ ബസുകള്‍ക്കു പിന്നാലെ വെന്റിലേറ്ററോടു കൂടിയ മൊബൈൽ ഐസിയു ഒരുക്കാൻ കര്‍ണാടക ആര്‍ടിസി. 10 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ ഐസിയു ബസിൽ ഒരേസമയം ആറ് പേർക്ക് വരെ ചികിത്സ നൽകാം.

Advertisment

publive-image

6 ഓക്സിജൻ സിലിണ്ടറുകൾ, 4 വെന്റിലേറ്ററുകൾ, ഇസിജി, ജനറേറ്റർ എന്നിവ ഘടിപ്പിച്ച ബസിൽ 6 രോഗികളെ ഒരേ സമയം ചികിൽസിക്കാം. ബെംഗളൂരു ശാന്തിനഗറിലെ സെൻട്രൽ ഓഫിസിൽ ഐസിയു ബസിന്റെ ഉദ്ഘാടനം നടത്തി. ആദ്യഘട്ടത്തിൽ ജയനഗർ ജനറൽ ആശുപത്രിയിലാണ് ഐസിയു ബസ് എത്തുക.

ഇതുകൂടാതെ 2 ഓക്സിജൻ ബസുകളുടെ സേവനം ചിക്കമംഗളൂരുവിലും ആനേക്കലിലും ലഭിക്കും. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൂടുതൽ സ്ഥലങ്ങളിൽ ഐസിയു ബസുകൾ ആരംഭിക്കാൻ ആണ് പദ്ധതി.

karnataka rtc
Advertisment