Advertisment

ഓഗസ്റ്റിൽ സംസ്ഥാനത്തിന് ഒരു കോടി വാക്സിനുകൾ നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി കർണാടക മുഖ്യമന്ത്രി

New Update

കർണാടക : ഓഗസ്റ്റിൽ സംസ്ഥാനത്തിന് ഒരു കോടി വാക്സിനുകൾ നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു.

publive-image

സംസ്ഥാനത്തേക്കുള്ള പ്രതിമാസ കോവിഡ് -19 വാക്സിനുകളുടെ വിതരണം വർദ്ധിപ്പിക്കാൻ കേന്ദ്രം സമ്മതിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയെ കണ്ട ശേഷം എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.

covid 19 karnataka
Advertisment