Advertisment

കർഷകബില്ല് കത്തിച്ച് പ്രതിഷേധപ്രകടനം നടത്തി മലമ്പുഴ കർഷക കോണ്ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

അകത്തേത്തറ: കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവിലയും വിപണിനിയന്ത്രണവും എടുത്തുകളഞ്ഞ് കോർപറേറ്റകൾക്ക് കൊള്ളലാഭം കൊയ്യാനുള്ള കർഷക ബില്ല് പാസാക്കിയ ബിജെപി സർക്കാർ രാജ്യത്തെ കർഷകരെ വഞ്ചിച്ചു.

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന കാർഷിക ബിൽ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി കർഷക ബിൽ കത്തിച്ചു പ്രതിഷേധിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് എസി സിദ്ധാർത്ഥൻ അധ്യക്ഷനായി സംസ്ഥാന സെക്രട്ടറി ജി ശിവരാജൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി ഇഎം ബാബു, കെ സതീഷ്, സിവി വിജയൻ, ഗോപിനാഥൻ, തങ്കമണി, കെ. കോയക്കുട്ടി, കെ. ശിവരാജേഷ്‌, എംഎന്‍ സ്വാമിനാഥൻ, കെ ജി. സുകുമാരൻ അഡ്വ. പ്രദീഷ്, എന്‍പി കുമാരൻ, പി കാജ മൊയ്‌ദീൻ എന്നിവര്‍ പങ്കെടുത്തു.

palakkad news
Advertisment