Advertisment

കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്നതിനെതിരെ കൃഷിഭവനു മുന്നിൽ കർഷകമോർച്ച പ്രതിഷേധം; വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കാരാക്കുറുശ്ശി കൃഷി ഓഫീസർക്ക് നൽകി

New Update

publive-image

Advertisment

കാരാക്കുറുശ്ശി: അർഹതപ്പെട്ട മുഴുവൻ കർഷകരെയും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ഉൾപ്പെടുത്താതെ കേരളം പദ്ധതി അട്ടിമറിക്കുകയാണെന്ന് കർഷകമോർച്ച ആരോപിച്ചു.

കിസാൻ സമ്മാൻ നിധിയുടെ അനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരുന്ന കർഷകർക്ക് പോലും ഇപ്പോൾ ആനുകൂല്യം ലഭിക്കുന്നില്ല. കേരള സർക്കാറിൻ്റെയും ഉദ്യോഗസ്ഥൻമാരുടെയും അനാസ്ഥയാണ് ഇതിന് കാരണം.

കേരളം പ്രഖ്യാപിച്ച കാർഷിക വിളകളുടെ തറവില ഉടൻ വിതരണം ചെയ്യുക, കോവിഡ് മഹാമാരി കാലത്ത് കാർഷിക പാക്കേജ് പ്രഖ്യാപിക്കുക, പലിശരഹിത വായ്പ അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, പ്രധാനമന്ത്രി ഫസൽ ഭീമയോജന ഇൻഷുറൻസ് പദ്ധതി എല്ലാ കർഷകരിലും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ടാണ് കർഷകമോർച്ച കേരളത്തിലെ മുഴുവൻ കൃഷിഭവനുകളുടെ മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചത്.

കാരാകുറുശ്ശി കൃഷിഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ബി.ജെ.പി കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജയരാജ് ഉദ്ഘാടനം ചെയ്തു .എ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു .പി.രാധാകൃഷ്ണൻ,ജയറാം.കെ,ജയപ്രകാശ് .ടി തുടങ്ങിയവർ സംസാരിച്ചു. ധർണ്ണക്ക് ശേഷം കർഷക മോർച്ചയുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കാരാകുറുശ്ശി കൃഷി ഓഫീസർക്ക് നൽകി.

karshaka morcha
Advertisment