Advertisment

'അമേരിക്കന്‍ പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമല്ല.... എല്ലാം ചെയ്യുന്നത് ബിജെപിയാണ്'- കാര്‍ത്തി ചിദംബരം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി:ഐഎൻഎക്സ് മീഡിയകേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പിചിദംബരത്തെ അറസ്റ്റുചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മകന്‍ കാര്‍ത്തി ചിദംബരം. ആരാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് കാര്‍ത്തി മാധ്യമങ്ങളോട് ചോദിച്ചു.

Advertisment

publive-image

അമേരിക്കന്‍ പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന്  കരുതുന്നുണ്ടോ? ഒരിക്കലുമല്ല. എല്ലാം ചെയ്യുന്നത് ബിജെപിയാണ്'- കാര്‍ത്തി ചെന്നൈയില്‍ പ്രതികരിച്ചു.

കടുത്ത പ്രതിഷേധങ്ങൾക്കിടെ സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടന്ന് അകത്ത് കടന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്.

Karti Chidambaram on being asked 'who is doing all this?', in Chennai: Yes, of course, all of this is being done by BJP. Who else? You think Donald Trump? No. #PChidambaram pic.twitter.com/vWb72ymyJT

— ANI (@ANI) August 21, 2019 data-iframe-title="Twitter Tweet" data-scribe="page:tweet" data-twitter-event-id="1">

Karti Chidambaram on being asked 'who is doing all this?', in Chennai: Yes, of course, all of this is being done by BJP. Who else? You think Donald Trump? No. #PChidambaram pic.twitter.com/vWb72ymyJT

— ANI (@ANI) August 21, 2019
data-tweet-id="1164216283866574849" data-scribe="section:subject">

Advertisment