Advertisment

കാര്‍ത്തി ചിദംബരത്തെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടു....വെളിപ്പെടുത്തലുമായി ഇന്ദ്രാണി മുഖര്‍ജി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി. ചിദംബരം ചട്ടം ലംഘിച്ച്‌ ഐ.എന്‍.എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തുവെന്നതാണ്​ പി.ചിദംബരത്തിനെതിരായ കേസ്​. ഐ.എന്‍.എക്സ്​ മീഡിയ ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് . കേസിൽ ഇന്ദ്രാണി മുഖർജി എൻഫോഴ്സ്മന്റിന് നൽകിയ മൊഴി പുറത്ത് വന്നിരിക്കുകയാണ്.

Advertisment

publive-image

മകന്‍ കാര്‍ത്തി ചിദംബരത്തെ സഹായിക്കാന്‍ പി.ചിദംബരം ആവശ്യപ്പെട്ടുവെന്ന്​ ഇന്ദ്രാണി മുഖര്‍ജി എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റിന്​ നല്‍കിയ മൊഴിയില്‍ വ്യക്​തമാക്കുന്നു. മൊഴി ഇപ്രകാരമാണ് പീറ്റര്‍ മുഖര്‍ജിയോടാണ്​ ചിദംബരം മകനെ സഹായിക്കാൻ ആവശ്യപ്പെട്ടത് .

ഇതിന്​ പ്രത്യുപകാരമായി പീറ്റര്‍ മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്​സ്​ മീഡിയക്ക്​ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി നല്‍കാമെന്ന്​ ചിദംബരം അറിയിച്ചതായി ഇന്ദ്രാണി കൂട്ടിച്ചേര്‍ത്തു.

ഐ.എന്‍.എക്​സ്​ മീഡിയക്ക്​ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങളില്‍ ഇളവ്​ വേണമെന്ന്​ ആവശ്യപ്പെട്ടു. അപ്പോള്‍ മകന്റെ വ്യവസായത്തിന്​ സഹായം നല്‍കണമെന്നാണ്​ ചിദംബരം പറഞ്ഞതെന്നും ഇന്ദ്രാണി മൊഴിയില്‍ വ്യക്​തമാക്കുന്നു.

Advertisment