Advertisment

കാർത്തിയുടെ സുൽത്താൻ കേരളത്തിൽ ഫോർച്യൂൺ സിനിമാസിന്

author-image
ഫിലിം ഡസ്ക്
New Update

കാർത്തിയുടെ പുതിയ സിനിമയായ സുൽത്താന്റെ കേരളത്തിലെ വിതരണ അവകാശം ഫോർച്യൂൺ സിനിമാസിന് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് അറിയിച്ചു. നേരത്തെ നേരത്തെ വിജയുടെ മാസ്റ്റർ എന്ന ചിത്രം കേരളത്തിൽ കൊച്ചി, മലബാർ മേഖലയിൽ വിതരണം ചെയ്തതും ഫോർച്യൂൺ ആയിരുന്നു.

Advertisment

publive-image

റെമോ എന്ന ശിവകാതികേയൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മി മന്ധാണയാണ്.

publive-image

ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. ഒട്ടേറെ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ ലാലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സുൽത്താൻ റിലീസ് ചെയ്യുക.

KARTHI FILM SULTHAN
Advertisment