Advertisment

97-ാം വയസ്സിൽ 98 മാര്‍ക്ക് നേടിയ ഒന്നാം റാങ്കുകാരിയ്ക്ക് മന്ത്രി വക ലാപ്ടോപ് സമ്മാനം. ലാപ്ടോപ്പില്‍ കാർത്യായനിയമ്മ ആദ്യം ടൈപ് ചെയ്തത് ?

author-image
alu
New Update

publive-image

ആലപ്പുഴ∙ 97-ാം വയസ്സിൽ 98 മാര്‍ക്ക് നേടി അക്ഷരലക്ഷം തുല്യതാപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനി അമ്മയ്ക്ക് മന്ത്രിയുടെ വക ലാപ്ടോപ് സമ്മാനം. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 98 മാർക്ക് വാങ്ങിയ കാർത്യായനി അമ്മയെ അനുമോദിക്കാൻ വീട്ടിലെത്തിയ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് ഒപ്പം ലാപ്ടോപ് അമ്മയ്ക്ക് കൈമാറുകയായിരുന്നു. നേരത്തെ തന്നെ കംപ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം കാർത്യായനിയമ്മ അറിയിച്ചിരുന്നു.

ലാപ്ടോപ് കിട്ടിയ ഉടനെ കാർത്യായനി അമ്മ ഇംഗ്ലിഷിൽ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും പങ്കുവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, എസ്ഐഇടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

latest
Advertisment