Advertisment

നിങ്ങള്‍ ഇന്ന് 74ാം വയസ്സിലേക്ക് കടക്കുകയാണ് ;  56!!! ന് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല ;  നിങ്ങള്‍ ഇതുവരെ ഒന്നും ആഘോഷിച്ചിട്ടില്ല; തിരികെ വീട്ടിലെത്തിയാല്‍ കേക്ക് മുറിച്ച് ഗംഭീരമായി ജന്മദിനമാഘോഷിക്കാമെന്ന് ആശംസിക്കുന്നു' ; 74ാം ജന്മദിനത്തില്‍ തിഹാര്‍ ജയിലില്‍ കിടക്കുന്ന ചിദംബരത്തിന് കാര്‍ത്തി ചിദംബരത്തിന്‍റെ കത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : 74ാം ജന്മദിനത്തില്‍ തിഹാര്‍ ജയിലില്‍ കിടക്കുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന്‍റെ കത്ത്. 'നിങ്ങള്‍ ഇന്ന് 74ാം വയസ്സിലേക്ക് കടക്കുകയാണ്. 56!!! ന് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല.

Advertisment

publive-image

നിങ്ങള്‍ ഇതുവരെ ഒന്നും ആഘോഷിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ ആഘോഷങ്ങളാണ് ഇന്ന് ഈ രാജ്യത്ത് കാണുന്നത്.

നിങ്ങളുടെ അസാന്നിധ്യം ഞങ്ങള്‍ക്ക് വേദനയാണ്, അത് ഞങ്ങളുടെ ഹൃദയത്തെ നുറുക്കുന്നു. തിരികെ വീട്ടിലെത്തിയാല്‍ കേക്ക് മുറിച്ച് ഗംഭീരമായി ജന്മദിനമാഘോഷിക്കാമെന്ന് ആശംസിക്കുന്നു'-കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

Advertisment