Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ കരുണ്‍ നായര്‍ വിവാഹിതനായി

New Update

ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളി കരുണ്‍ നായര്‍ വിവാഹിതനായി. ബെംഗളൂരു സ്വദേശിനി സനായയാണു വിവാഹം ചെയ്തത്. കരുണിന്‍റെ ജന്മസ്ഥലമായ രാജസ്ഥാനിലെ ഉദയ്പുരില്‍ ആണ് വിവാഹ ചടങ്ങ് നടന്നത്. ശ്രേയസ് അയ്യര്‍, വരുണ്‍ ആരോണ്‍, ഷാര്‍ദുല്‍ താക്കൂര്‍, അജിന്‍ക്യ രഹാനെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisment

publive-image

കരുണിന്‍റെ അച്ഛന്‍ എം.ഡി.കെ.നായര്‍ മാലക്കര സ്വദേശിയും അമ്മ പ്രേമ കെ.നായര്‍ ചെങ്ങന്നൂര്‍ സ്വദേശിനിയുമാണ്. ബെംഗളൂരു സ്വദേശികളായ ജെ.തങ്കരിവാലയുടെയും പരീന്‍ തങ്കരിവാലയുടെയും മകളാണു സനായ.വിവാഹമാണെന്ന കാര്യം അറിയിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ 29നും കരുണ്‍ സനായയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

വലംകയ്യന്‍ ബാറ്റ്സ്മാനായ കരുണ്‍ ഇന്ത്യയ്ക്കു വേണ്ടി ആറു ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട് . 2016 ല്‍ ചെന്നൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയതോടെയാണ് ശ്രദ്ധേയനാകുന്നത്. രഞ്ജി ട്രോഫിയില്‍ കര്‍ണാടക താരമാണ് കരുണ്‍.

karun nair marriage
Advertisment