Advertisment

കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് ആ​ശു​പ​ത്രി സ​ജ്ജം; ആശുപത്രി തയ്യാറാക്കിയത് നാല് ദിവസം കൊണ്ട്...ചെലവ് ഏഴ് കോടി രൂപ ...200 ബെഡ്ഡുകള്‍ സജ്ജം

New Update

തിരുവനന്തപുരം: കൊവിഡ് ചികിത്സക്ക് മാത്രമായി കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാക്കിയന്നെ് മുഖ്യമന്ത്രി പിണറായി വിജയന്‍ .വെറും നാല് ദിവസം കൊണ്ടാണ് ആശുപത്രി തയ്യാറാക്കിയത്. ഏഴ് കോടി രൂപയാണ് ചെലവ്. 200 ബെഡ്ഡുകള്‍ സജ്ജമാക്കി.

publive-image

100 ബെഡ് കൂടി സജ്ജമാക്കും. ഇവിടെ രോഗികളെ ചികിത്സിക്കുന്നതിനായി 26 പേരടങ്ങുന്ന വിദഗ്ധ സംഘത്തെ തിരുവനന്തപുരത്ത് നിന്ന് അയച്ചു.11 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 അസി. നഴ്‌സുമാരുമടങ്ങുന്ന സംഘത്തെയാണ് അയച്ചത്. ഇവര്‍രോഗികളെ ചികിത്സിക്കുകയും ഏകോപിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

kasargode covid hospital pinarayi press meet
Advertisment