Advertisment

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ വെള്ളിയാഴ്ച നമസ്‌ക്കാരം; ഇമാമിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു...കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തു

New Update

കാസര്‍കോട്: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ വെള്ളിയാഴ്ച നമസ്‌ക്കാരം നടത്തിയ ഇമാമിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു.നമസ്‌ക്കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് .

Advertisment

publive-image

ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുള്‍ റഹീം എന്നിവരാണ് നീലേശ്വരം പോലീസിന്‍റെ പിടിയിലായത് . ജില്ലയിലെ മടിക്കെ വില്ലേജില്‍ അരയി ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌ക്കാര ചടങ്ങു നടത്തിയതിനാണ് അറസ്റ്റ്.

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവും സബ് കളക്ടര്‍ അരുണ്‍ കെ. വിജയനും പള്ളി സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്കെതിരെ ഐപിസി 269 പ്രകാരം കേസെടുക്കാനും കളക്ടര്‍ ഉത്തരവിട്ടിരുന്നു .

kasarkode friday niskaram
Advertisment