Advertisment

കശ്മീരില്‍ ആയുധക്കടത്തിനായി യുവാക്കളെ ആകര്‍ഷിക്കാന്‍ പാക് സുന്ദരികള്‍ രംഗത്ത് ! ഹണി ട്രാപ്പില്‍ പെട്ടുപോയവരില്‍ പോലീസ് ഉദ്യോഗസ്ഥരും ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആയുധക്കടത്തിനായി ഹണി ട്രാപ്പില്‍ പെടുത്തി യുവാക്കളെ ആകര്‍ഷിക്കാന്‍ പാക് സുന്ദരികളെ രംഗത്തിറക്കിയതായി കണ്ടെത്തല്‍. യുവാക്കളെ ലക്ഷ്യമിട്ട് പാകിസ്താന്‍ ഭീകരസംഘടനകളാണ് ഹണിട്രാപ് കെണിയൊരുക്കിയിരിക്കുന്നത് .

കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ പ്രദേശവാസികളായ യുവാക്കളെ കണ്ടെത്താനാണ് പാക് ഭീകരറുടെ പുതിയ തന്ത്രം . ആഴ്ചകള്‍ക്ക് ഇത്തരം ദൗത്യവുമായി എത്തിയ സെയ്ദ് ഷാസിയ എന്ന പാക് യുവതിയെ പിടികൂടിയതോടെയാണ് ഇവരില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പ്രദേശ വാസികളായ യുവാക്കളും പോലീസ് ഉദ്യോഗസ്ഥരും വരെ ഇവരുടെ വലയിലുണ്ടെന്നാണ് വിവരം.

ഷാസിയക്ക് ഒട്ടേറെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകളിലെല്ലാം സുഹൃത്തുക്കളായുണ്ടായിരുന്നത് കശ്മീരിലെ യുവാക്കളായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അടുപ്പംസ്ഥാപിക്കുന്ന യുവതി തനിക്കുവേണ്ടി ചില സാധനങ്ങള്‍ എത്തിച്ചുനല്‍കിയാല്‍ പരസ്പരം കാണാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവാക്കളെ ആയുധക്കടത്തിന് ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബു ഇസ്മയിലിനെ കൊലപ്പെടുത്തിയതോടെയാണ് അജ്ഞാത യുവതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ യുവതി സെയ്ദ് ഷാസിയയാണെന്ന് തിരിച്ചറിയുകയും യുവതിയുടെ ഫോണും സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകളും പോലീസ് നിരീക്ഷിക്കുകയും ചെയ്തു.

ഇതിനിടെ പോലീസില്‍നിന്നുതന്നെ ഇവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതായും അന്വേഷണഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇര്‍ഫാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണസംഘം പിടികൂടിയത്. ഇതിനുപിന്നാലെ ഷാസിയയും പോലീസിന്റെ പിടിയിലായി. ഷാസിയയെ വിശദമായി ചോദ്യംചെയ്തതോടെ പാക്ക് ഭീകരസംഘടനകളുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവതികള്‍ ഇത്തരത്തില്‍ ഹണിട്രാപ്പ് കെണിയൊരുക്കിയിട്ടുണ്ടെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

kashmir
Advertisment