Advertisment

കാശ്മീ​രി​ലെ സ്ഥി​തി സാ​ധാ​ര​ണ ​നി​ല​യി​ല​ല്ല ,ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. താ​ഴ്വ​ര അ​ശാ​ന്ത​മാ​ണ് ; ഞ​ങ്ങ​ൾ ആ​കെ പ്ര​ശ്ന​ത്തി​ലാ​ണ് ; രാ​ഹു​ൽ ഗാ​ന്ധി​ക്കു മുമ്പില്‍ പ​രാ​തി​ക്കെ​ട്ട​ഴി​ച്ച് കാ​ഷ്മീ​രി സ്ത്രീ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീ​ന​ഗ​ർ: ജ​മ്മു കാശ്മീ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യോ​ടു പ​രാ​തി പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രി. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത കാ​ശ്മീ​രു​കാ​രി​യാ​യ സ്ത്രീ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കു മു​ന്പി​ൽ പ​രാ​തി​ക്കെ​ട്ട​ഴി​ച്ച​ത്.

Advertisment

publive-image

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് സ്ത്രീ ​രാ​ഹു​ൽ ഗാ​ന്ധി​യോ​ടു വി​വ​രി​ക്കു​ന്ന​ത്. ജ​മ്മു കാശ്മീ​രി​ലെ സ്ഥി​തി സാ​ധാ​ര​ണ​നി​ല​യി​ല​ല്ലെ​ന്ന് ഇ​വ​ർ രാ​ഹു​ലി​നോാ​ടു പ​റ​യു​ന്നു. ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല.

താ​ഴ്വ​ര അ​ശാ​ന്ത​മാ​ണ്. എ​ന്‍റെ സ​ഹോ​ദ​ര​ന് ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി ഡോ​ക്ട​റെ കാ​ണാ​ൻ പോ​ലും പ​റ്റി​യി​ട്ടി​ല്ല. ഞ​ങ്ങ​ൾ ആ​കെ പ്ര​ശ്ന​ത്തി​ലാ​ണ്- എ​ന്നി​ങ്ങ​നെ സ്ത്രീ ​പ​റ​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​നാ​കു​ക.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​നി​ടെ സ്ത്രീ ​പൊ​ട്ടി​ക്ക​ര​യു​ക​യും സ്വ​ര​മു​യ​ർ​ത്തി സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. സ്ത്രീ​യു​ടെ പ​രാ​തി രാ​ഹു​ൽ ശാ​ന്ത​നാ​യി കേ​ൾ​ക്കു​ക​യാ​ണെ​ങ്കി​ലും വി​മാ​ന​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യാ​ടു​ഡേ റി​പ്പോ​ർ​ട്ട​ർ പ​ല്ല​വി ഘോ​ഷ് ഇ​വ​രെ തി​രി​ച്ച​യ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

Advertisment