Advertisment

2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി കത്രീന കൈഫ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി കത്രീന കൈഫ്. ലാന്‍ഡ് റോവറിന്റെ ഈ എസ്‌യുവി സ്വന്തമാക്കിയ ഏറ്റവും പുതിയ താരമാണ് കത്രീന കൈയ്‍ഫ്.

Advertisment

publive-image

കത്രീനയുടെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്‍റെ നമ്ബറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും. ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ വോഗ്.

വോഗിന്റെ ലോങ് വീല്‍ബെയ്‌സ് പതിപ്പാണ് എല്‍ഡബ്ല്യുബി. 4.4 ലിറ്റര്‍ എസ്ഡിവി9 ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം.

ഈ എന്‍ജിന്‍ 335 പിഎസ് പവറും 740 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. മികച്ച സ്‌റ്റൈലും യാത്രാസുഖവുമാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത.

Advertisment