Advertisment

കാട്ടാക്കടയില്‍ വീട്ടുടമയെ മണ്ണുമാഫിയ ജെ.സി.ബിയും ടിപ്പറുമുപയോഗിച്ച്‌ ഇടിച്ച്‌ കൊലപ്പെടുത്തിയ സംഭവം ;പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

New Update

തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടുടമയെ മണ്ണുമാഫിയ ജെ.സി.ബിയും ടിപ്പറുമുപയോഗിച്ച്‌ ഇടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മണ്ണ് മാഫിയ സ്ഥലം കൈയേറിയ വിവരം സ്റ്റേഷനില്‍ അറിയിച്ചിട്ടും പൊലീസെത്താന്‍ ഒരു മണിക്കൂര്‍ വൈകിയെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

സംഭവ ദിവസം രാത്രി മാഫിയ സംഘം പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പൊലീസിനെ അറിയിച്ചിരുന്നു. വിവരം സ്റ്റേഷനിലെ ജി.ഡി ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് കൈമാറി.

സംഭവസ്ഥലത്ത് നിന്ന് വിളിച്ചവരുടെ ഫോണ്‍ നമ്പര്‍ പട്രോളിംഗ് സംഘത്തിന് ജി.ഡി കൈമാറി. പൊലീസുകാര്‍ ഈ നമ്പരില്‍ ബന്ധപ്പെട്ട ശേഷം പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞാണ് സ്ഥലത്തെത്തിയത്. ഇതിനിടെയാണ് മണ്ണ് മാഫിയ സംഗീതിനെ കൊലപ്പെടുത്തിയത്.

kattakada murder case
Advertisment