Advertisment

വിധി അറിയാതെ എടുത്തുചാടിയ പിജെ ജോസഫും ചാനലുകളും വെട്ടിലായി. ജോസ് കെ മാണി മാത്രമല്ല പിജെ ജോസഫും ചെയര്‍മാനല്ലെന്ന് കട്ടപ്പന കോടതി വിധി. പകരക്കാരന് അനാദികാലം തുടരാനാകില്ല. ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും സാധുവല്ലാതായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : കട്ടപ്പന കോടതി വിധി എന്തെന്നറിയാതെ എടുത്തുചാടി പ്രതികരിച്ച പിജെ ജോസഫ് വെട്ടിലായി. വിധിയറിയാതെ വാര്‍ത്ത നല്‍കിയ ചാനലുകളുടെ ബ്രേക്കിംഗ് കണ്ടാണ്‌ വിധിയില്‍ ജോസഫ് ദൈവത്തിനു നന്ദി പറഞ്ഞത്.

Advertisment

എന്നാല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്നത്തെ വിധിയോടെ ജോസഫിന് മാറ്റി വയ്ക്കേണ്ടി വരും.

publive-image

കോടതി ആദ്യം ചെയ്തത് ജോസ് കെ മാണി നല്‍കിയ അപ്പീല്‍ തള്ളുക എന്നതായിരുന്നു. ജോ​സ് കെ. ​മാ​ണി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​ന് തൊ​ടു​പു​ഴ കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ താ​ത്കാ​ലി​ക വി​ല​ക്ക് തു​ട​രു​മെന്ന്‍ ഇ​ടു​ക്കി മു​ൻ​സി​ഫ് കോ​ട​തി ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് വി​ധി​ച്ചി​രു​ന്നു. ഈ ​വി​ധി​ക്കെ​തി​രെ ജോ​സ് പ​ക്ഷം സ​മ​ർ​പി​ച്ച അ​പ്പീ​ലാ​ണ് ക​ട്ട​പ്പ​ന സ​ബ്കോ​ട​തി ഇന്ന്‍ ത​ള്ളി​യ​ത്.

എന്നാല്‍ വിധിയുടെ ഇരുപതാം പേജില്‍ 31, 32 പ്രാരഗ്രാഫുകളില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി മരിച്ച സാഹചര്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫിന് ചെയര്‍മാന്‍റെ അധികാരങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്നാണ് കട്ടപ്പന കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ആബ്സന്‍സ് ഓഫ് ചെയര്‍മാന്‍ എന്നാല്‍ ചെയര്‍മാന്‍ ഇല്ലാതായാല്‍ എന്നല്ലെന്നും ചെയര്‍മാന്‍ മരിച്ചാല്‍ ഉണ്ടാകുന്നത് വേക്കന്‍സി ആണെന്നും വിധിയില്‍ പറയുന്നുണ്ട്. 'ഇന്‍ ദ ആബ്സന്‍സ് ഓഫ് ചെയര്‍മാന്‍ ഓള്‍ പവേഴ്സ്‌ വെസ്റ്റ് വിത്ത്‌ വര്‍ക്കിംഗ് ചെയര്‍മാന്‍' എന്നാണ് പാര്‍ട്ടി ഭരണഘടന എന്നായിരുന്നു ജോസഫിന്‍റെ വാദം.


As rightly pointed out by the learned counsel for appellant ,

the word " in the absence of the chairman" employed in article 29 is with respect to the temporary absence and not with respect to permanant vacency.

Article 29 stilulates that the vacency which may occured due to death ,resignation,or expulsion may be filled up by the committee at respective level on the basis of consensus. The word consensus means to get the approval of members present or majority of opinion as rightly pointed out by the learned councel for appellant.It only shows that majority opinion will prevail and that alone is the interpretation possible since kerala congress party adhere to democratic principle


എന്നാല്‍ ചെയര്‍മാന്‍ ലൈവ് ആണെങ്കില്‍ മാത്രമേ 'ആബ്സന്‍സ്' പരിഗണിക്കൂ എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതായത് വിധി പ്രകാരം ചെയര്‍മാന്‍ ജീവിച്ചിരിക്കെ അദ്ദേഹം യാത്ര , മറ്റു പരിപാടികള്‍ , അസുഖം .. എന്നിങ്ങനെ എന്തെങ്കിലും കാരണവശാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല എങ്കില്‍ മാത്രമേ 'ആബ്സന്‍സ്' ബാധകമാകൂ .

ചെയര്‍മാന്‍ മരിച്ചാന്‍ 'ആബ്സന്‍സ്' അല്ല വേക്കന്‍സി ആണ് . ആ സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കാതെ കാലാധികാലം പകരക്കാരന് എല്ലാ ഉത്തരവാദിത്വങ്ങളും തുടരാനാകില്ല എന്നാണു കോടതി പറഞ്ഞിരിക്കുന്നത്.

വിചാരണവേളയില്‍ കെ എം മാണി മരിച്ച സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കുന്നില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ അതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നായിരുന്നു ജോസഫിന്റെ മറുപടി . 'എത്രകാലം ഈ ചര്‍ച്ചകള്‍ തുടരും .. ഇതൊരു ജനാധിപത്യ പാര്‍ട്ടിയല്ലേ .. അതിനൊരു ചെയര്‍മാന്‍ വേണ്ടേ ..' എന്ന് കോടതി തിരിച്ചും ചോദിച്ചിരുന്നു.

jose k mani
Advertisment