Advertisment

കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും: കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത് ഇനി പതിനൊന്ന് പേരെ: ജിയോളജി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പരിശോധനയ്ക്കായി കവളപ്പാറയിലെത്തിയേക്കും

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കവളപ്പാറ/പുത്തുമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. പതിനൊന്ന് പേരെയാണ് ഇനി കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ഇന്നലത്തെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Advertisment

publive-image

ജിയോളജി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പരിശോധനയ്ക്കായി കവളപ്പാറയിലെത്തിയേക്കും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാറും ഇന്ന് കവളപ്പാറയിലെത്തും.

പുത്തുമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. നിലമ്പൂർ ഭാഗത്തേക്ക് ചാലിയാർ പുഴയിലൂടെ ഇന്ന് തിരച്ചിൽ നടത്തും. ബന്ധുക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം.

പുത്തുമല ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ 13 ദിവസം പിന്നിടുകയാണ്. ആറ് കിലോമീറ്ററിലധികം ദൂരത്ത് തെരച്ചിൽ നടത്തിയിട്ടും അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

സാധ്യമായതെല്ലാം ചെയ്ത് കഴിഞ്ഞെന്ന് കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിൽ ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാൽ തിരച്ചിൽ അവസാനിപ്പിക്കരുതെന്ന ആവശ്യത്തിൽ ബന്ധുക്കൾ ഉറച്ച് നിന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് 2 മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ദൂരത്ത് തിരച്ചിൽ വേണമെന്ന അഭ്യർഥന പരിഗണിച്ചാണ് ദൗത്യം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നത്

Advertisment