Advertisment

മുംബൈയിൽ കൊവിഡ് ബാധിതരായ കുട്ടികളിൽ കാവസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങളും; ലക്ഷണം ഇങ്ങനെ...

New Update

മുംബൈ: ചൈന, അമേരിക്ക, സ്‌പെയ്ൻ, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ കൊവിഡ് ബാധിതരായ കുഞ്ഞുങ്ങളിൽ കാവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലും സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുംബൈയിലാണ് സംഭവം.

Advertisment

publive-image

കൊവിഡ് ബാധിതരായ കുട്ടികളിൽ കവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങളും പ്രകടമാകുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്‌ .മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവാസാക്കി രോഗ ലക്ഷണങ്ങളുമായി 14 വയസുകാരനെ പ്രവേശിപ്പിക്കുന്നത്.

തുടർന്ന് നത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായി. കോകിലാ ബെൻ ആശുപത്രി ജീവനക്കാരനായ പിതാവിൽ നിന്നാണ് കുട്ടിക്ക് കൊവിഡ് ബാധയേറ്റിരിക്കുന്നത്.

latest news covid 19 all news kawasakki disease
Advertisment