ദിവ്യതാരകം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, December 26, 2017

കാലാതിവർത്തിയാം കരുണതൻ തിരുരൂപമേ
കാലിത്തൊഴുത്തിൽ പിറന്നൊരു ദിവ്യതാരകമേ…
കനിവോടെ പകർന്നിടുക ഞങ്ങളിലൊക്കെയും
കാരുണ്യാമൃതത്തിൻ മുന്തിരിച്ചാർ.

മഞ്ഞുപൊഴിയുന്നൊരു പുണ്യരാവിൻ നിറവിൽ
മണ്ണിൽ പിറന്നൊരു വിശ്വമാനവാ..
മോചനമന്ത്രമാം സ്നേഹരാഗത്തിനാൽ
മാനവഹൃദയങ്ങളിൽ ശാന്തീഗീതമോതിടൂ.

അകതാരിൽ അഴലുമായ് അലയുന്നേരം.
അരികേ വന്നണയേണം സ്നേഹസ്വരൂപനായി.

ആത്മബോധത്തിൻ വിശുദ്ധഗീതമേകി.
അരികിലുണ്ടാവണം യേശുദേവാ ആനന്ദദായകാ ..

വിഭീഷ് തിക്കോടി

×