Advertisment

കാവുങ്കണ്ടത്ത് തീയിടല്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

New Update

പാലാ: കടനാട് വില്ലേജിലെ കാവുങ്കണ്ടത്ത് പുരയിടത്തിനു തീയിട്ട സംഭവത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെടുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ. ഇക്കാര്യം ഉന്നയിച്ച് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാറമട മാഫിയാ പൊതുവഴി കയ്യേറി സ്ഥാപിച്ച ഗേറ്റ് നാട്ടുകാര്‍ പൊളിച്ചു മാറ്റി. നാട്ടുകാരുടെ യാത്രയ്ക്കു തടസ്സമായി വഴിയില്‍ കൊണ്ടിട്ടിരുന്ന കല്ലുകളും നാട്ടുകാര്‍ നീക്കം ചെയ്തു.

Advertisment

publive-image

ഭീതി സൃഷ്ടിച്ചു സ്ഥലത്തു നിന്നും നാട്ടുകാരെ ഇറക്കിവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തീയിടലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതിനെതിരെ നാട്ടുകാര്‍ പോലീസിനും ആര്‍ ഡി ഓയ്ക്കും പരാതികള്‍ നല്‍കി.

കാവുങ്കണ്ടത്ത് പാറമട മാഫിയ പുരയിടങ്ങള്‍ക്കു തീയിട്ടതിനെതിരെ നാട്ടുകാര്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എല്‍ എ. പരിസ്ഥിതി നശിപ്പിച്ചു കൊണ്ട് കാവുങ്കണ്ടത്ത് പാറമട പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്നു മാണി സി കാപ്പന്‍ ഉറപ്പു നല്‍കി.

പൊതുവഴി കയ്യേറി പാറമട മാഫിയാ വഴി അടച്ചതുമൂലം ഫയര്‍ എഞ്ചിനു തീ പിടുത്ത സ്ഥലത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നു എം എല്‍ എ ചൂണ്ടിക്കാട്ടി. ഇതു വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി. ജനദ്രോഹപരമായ യാതൊരു പ്രവര്‍ത്തനവും നടക്കാന്‍ അനുവദിക്കുകയില്ലെന്നും എം എല്‍ എ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ജെയിസണ്‍ പുത്തന്‍കണ്ടം, ജെറി ജോസ്, കുര്യാക്കോസ് ജോസഫ്, കെ എസ് അജയകുമാര്‍, ആര്‍ സജീവ്, ജോണി കോഴിക്കോട്, അലക്സ് കോഴിക്കോട്ട്, സുരേഷ് വേളുപുല്ലാട്ട്, ബേബി ഉറുമ്ബുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.

kavumkandath theeyidal case
Advertisment