Advertisment

നൂറ് കോടി ക്ലബ്ബിൽ ഇടം നേടി കായംകുളം കൊച്ചുണ്ണി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി.നൂറ് കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ചിത്രം മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനാണ്. 150 കോടിയാണ് പുലിമുരുകന്‍ കളക്ട് ചെയ്തത്.

അഞ്ച്‌കോടിയിലും അധികമാണ് ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്‍. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. ചിത്രം റിലീസ് ചെയ്ത് 25 ദിവസം പിന്നിട്ടപ്പോൾ 70 കോടി കളക്ഷനാണ് ചിത്രം നേടിയത്.

നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

publive-image

 

നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തിലെത്തുന്നു.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Advertisment