Advertisment

ബാഹുബലിയെ കിടപിടിച്ച് കായംകുളം കൊച്ചുണ്ണി; ആദ്യ ദിനം 1600 പ്രദർശനങ്ങൾ

author-image
ഫിലിം ഡസ്ക്
New Update

publive-image

റിലീസിന് മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ കായംകുളം കൊച്ചുണ്ണിയെക്കുറിച്ചുള്ള വാർത്തകളാണ് സിനിമാപ്രേമികൾക്കിടയിൽ. ഏറ്റവും ഒടുവിലായി കേൾക്കുന്നത് ആദ്യ ദിനം 1600 ഷോകളാണ് കായംകുളം കൊച്ചുണ്ണിക്ക്‌ കേരളമൊട്ടാകെയുള്ള സ്‌ക്രീനുകളിൽ ലഭിക്കുന്നത്. കിടപിടിക്കാൻ ഒപ്പമുള്ളത് ബാഹുബലി മാത്രം.

Advertisment

ആദ്യ ദിനം ബാഹുബലി രണ്ടാം ഭാഗം കേരളത്തിൽ 1370 ഷോകളുമായാണ് എത്തിയത്. ഇതു ഭേദിക്കാൻ കായംകുളം കൊച്ചുണ്ണി ആദ്യ ദിനം 24 മണിക്കൂർ നിർത്താതെയുള്ള പ്രദർശനമാണ്. കാർണിവൽ സിനിമാസിന്റെ 19 മൾട്ടിപ്ളെക്സുകളിലാണ് ഈ പ്രദർശനം അരങ്ങേറുക. 52 സ്‌ക്രീനുകളിലായി 200ൽ പരം ഷോകൾ.രാവിലെ ആറു മണി മുതലാണ് സമയം.

ആദ്യ ദിനത്തെ ടിക്കറ്റുകൾ പകുതിയിലേറെയും വിറ്റു പോയ അവസ്ഥയാണ് പലയിടത്തും. റിലീസ് തിയ്യതിയായ ഒക്ടോബർ 11 നിവിൻ പോളിയുടെ ജന്മദിനം കൂടിയാണ്. റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കരപക്കിയുടെ വേഷം അവതരിപ്പിക്കുന്നത് തുടക്കം മുതലേ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Advertisment