കുവൈറ്റ് : ഒരു യഥാര്‍ത്ഥ കലാകാരന് ഒരിക്കലും ഒരു മതത്തിന്റെയോ വര്‍ഗീയ പാര്‍ട്ടിയുടെയോ ഭാഗമായി മാറാന്‍ കഴിയില്ലെന്ന് മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാര് എം എല്‍ എ. താനൊരിക്കലും ഒരു വര്‍ഗീയ പാര്‍ട്ടിയുടെ ഭാഗമായി മാറില്ല.
ബിജെപിയില്‍ ചേരുമോ എന്ന് ചോദ്യത്തിന് മറുപടിയായി സത്യം ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1986 മുതല്‍ താന്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. തനിക്കുണ്ടായ സ്വത്തും വീടും കാറും ഉള്‍പ്പെടെ എല്ലാ സൗഭാഗ്യങ്ങളും സിനിമയില്‍ നിന്നുണ്ടായതാണ്.
രാഷ്ട്രീയക്കാരനായി അറിയപ്പെടുന്നതിനേക്കാള്‍ താനിപ്പോഴും കലാകാരനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണ്. തന്റെ നാട്ടിലെ ആളുകള്‍ തന്നെ സ്നേഹിക്കുന്നുണ്ട്. അവര്‍ക്കുവേണ്ടിയാണ് തന്റെ ജീവിതമെന്നും ഗണേഷ്കുമാര് പറഞ്ഞു. കുവൈറ്റില്‍ കൊട്ടാരക്കര പ്രവാസി സമാജം സംഘടിപ്പിച്ച കൊട്ടാരക്കരോത്സവം ഉത്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഗണേഷ്കുമാര്.