ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി പ്രസിഡൻ്റ് ! വാർത്ത ഷെയർ ചെയ്യാൻ മത്സരിക്കുന്ന സഖാക്കളെ നിങ്ങൾക്ക് അറിയുമോ യാഥാർത്ഥ്യം. ബിജെപിയെ സഹായിച്ചത് ചെന്നിത്തലയല്ല; രണ്ടുവട്ടം പ്രസിഡൻ്റായിട്ടും രാജിവച്ച സിപിഎം തന്നെ. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ കോൺഗ്രസ് നൽകിയ സഹായം നിരസിച്ചു സിപിഎം പ്രതിനിധി രാജിവച്ചത് നാലു മാസത്തിനിടെ രണ്ടു തവണ ! ചെന്നിത്തല – തൃപ്പരുംതുറ പഞ്ചായത്തിൽ നടന്ന യഥാർത്ഥ നാടകം തുറന്നു പറഞ്ഞ മാധ്യമ പ്രവർത്തകൻ്റെ കുറിപ്പ് വൈറൽ. രമേശ് ചെന്നിത്തലയുടെ കുറ്റം പാർട്ടിഗ്രാമം വളർത്താത്തതും കൊടി സുനിമാരെ പോറ്റാത്തതും !

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Tuesday, April 20, 2021

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം ! എല്ലാ മാധ്യമങ്ങളിലെയും വാർത്തയാണിത്. വാർത്ത കണ്ടാൽ ഒറ്റനോട്ടത്തിൽ രമേശ് ചെന്നിത്തല പിന്തുണച്ചാണ് ബിജെപി അവിടെ അധികാരത്തിൽ എത്തിയതെന്ന് തോന്നും.

എന്നാൽ ഈ വാർത്തയിലെ സത്യം എന്തെന്ന് തുറന്നു പറയുകയാണ് മാധ്യമ പ്രവർത്തകനായ കെ.സി ബിപിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നു തവണ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നെന്നും ബിജെപിയെ മാറ്റി നിർത്താൻ രണ്ടു തവണയും കോൺഗ്രസ് സിപിഎമ്മിനു വോട്ടു ചെയ്തതും സിപിഎം അതു സ്വീകരിക്കാതെ രാജിവച്ചതും നടന്ന കാര്യങ്ങളെന്ന് ബിപിൻ എഴുതുന്നു.

ആർക്കും ഭൂരിപക്ഷമല്ലാത്ത പഞ്ചായത്ത് ഭരണ സമിതിയിൽ കോൺഗ്രസ് – 6, ബിജെപി – 6, ഇടതുമുന്നണി – 5 എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. എന്നാൽ കോൺഗ്രസിന് പട്ടിക വിഭാഗത്തിൽ നിന്നും പ്രതിനിധിയില്ല.

രണ്ടു തവണയും തെരഞ്ഞെടുപ്പിൽ സിപിഎം അംഗത്തെ കോൺഗ്രസ് വോട്ടു ചെയ്ത് വിജയിപ്പിച്ചെങ്കിലും രാജി വയ്ക്കുകയായിരുന്നു. ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ കോൺഗ്രസ് ശ്രമിച്ചിട്ടും സിപിഎം അതിനു തയ്യാറായില്ല എന്നു വ്യക്തം. സിപിഎമ്മിൻ്റെ ഈ നിലപാടിനെയാണ് മാധ്യമ പ്രവർകനായ ബിപിൻ വിമർശിക്കുന്നത്.

പഞ്ചായത്തിലെ സ്ഥിതിവച്ച് പ്രതിപക്ഷ നേതാവിനെ വിമർശിക്കുന്നവരെയും ബിപിൻ തൻ്റെ പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്. വടക്കുള്ളതുപോലെ പാർട്ടി ഗ്രാമം വളർത്താത്തതും കൊടി സുനിമാരെ പോറ്റാത്തതും ചെന്നിത്തലുടെ തെറ്റാണെന്നാണ് ബിപിൻ്റെ പരിഹാസം.

കെ.സി ബിപിൻ്റെ ഫേസ്ബുബുക്ക് പോസ്റ്റ് ഇങ്ങനെ:

ചെന്നിത്തല പഞ്ചായത്ത് ഭരണം ബിജെപിക്ക്. പെട്ടന്ന് കേട്ടാൽ തോന്നും ബിജെപിയെ രമേശ്‌ ചെന്നിത്തല സഹായിച്ചതാണെന്ന്. ശ്ശെടാ…

കഴിഞ്ഞ നാലുമാസത്തിനിടെ ചെന്നിത്തല പഞ്ചായത്തിൽ നടന്ന മൂന്നാമത്തെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ രണ്ടു തവണയും ബിജെപി വരാതിരിക്കാൻ പണിപതിനെട്ടും പയറ്റിയത് രമേശ്‌ ചെന്നിത്തലയാണ്. ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും സിപിഎമ്മുമായി സഹകരിക്കുന്നുവെന്നും കടുത്ത ആരോപണങ്ങളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. തിരുവൻ വണ്ടൂരിലെയും ചെന്നിത്തലയിലെയും നിലപാടുകളുടെ പേരിൽ ബിജെപി ശത്രുത അദ്ദേഹം കൂട്ടിയിട്ടേയുള്ളു..

സ്വന്തമായി ഭൂരിപക്ഷം ഇല്ലാത്ത സിപിഎമ്മിലെ അംഗത്തെ കോൺഗ്രസ്‌ പിന്തുണയ്ക്കുകയും രണ്ടുതവണ അവർ പ്രസിഡന്റ്‌ ആവുകയും രണ്ടുതവണയും അവർ രാജിവെക്കുകയും ചെയ്‌ത പഞ്ചായത്താണ് ആലപ്പുഴയിലെ ചെന്നിത്തല-തൃപ്പരുംതുറ. ഇവിടെ UDF നും NDA യ്ക്കും ആറു അംഗങ്ങൾ വീതവും എൽഡിഎഫിന് അഞ്ചുപേരുമാണുള്ളത്. കോൺഗ്രസിന് പട്ടികജാതി വനിതാ സംവരണത്തിൽ സ്ഥാനാർഥി ഇല്ലാതെപോയതാണ് സിപിഎമ്മിനെ പിന്തുണയ്ക്കാൻ കാരണം.

ബിജെപി വരാതിരിക്കാനാണ് സിപിഎം അംഗത്തെ രണ്ടുതവണ കോൺഗ്രസ്‌ ജയിപ്പിച്ചത്. സത്യത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ അവിടെ ഒന്നും ചെയ്യാതിരുന്നത് സിപിഎം ആണ്. കുറ്റം രമേശ്‌ ചെന്നിത്തലയ്ക്കും. ഒന്നാലോചിച്ചാൽ എന്ത് നിലപാട് എടുത്താലും വിമർശനം കേൾക്കേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യം അവിടെ ഉണ്ടായിരുന്നു.

എന്നാൽ ചെന്നിത്തലയുടെ ഭാഗത്തും തെറ്റുണ്ട്. ഇതരപാർട്ടിക്കാരെ പ്രവർത്തിക്കാൻ അനുവദിക്കാതെ ആ നാട് ഒരു പാർട്ടി ഗ്രാമമായി അദ്ദേഹം മാറ്റണമായിരുന്നു. ബൂത്തിൽ ഇരിക്കാൻ ബിജെപിക്കാരനെയോ സിപിഎം പ്രവർത്തകനെയോ അനുവദിക്കരുതായിരുന്നു. അത്യാവശ്യം കൊടിസുനിമാരെ വളർത്തണമായിരുന്നു. വടക്കോട്ടൊക്കെ അങ്ങനെ ആണ്.

×