Advertisment

അസംബ്ലി തിരഞ്ഞെടുപ്പോടെ പിണറായി വിജയന്റെ മുഖംമൂടി അഴിഞ്ഞു വീഴും : കെ.സി ജോസഫ് എംഎല്‍എ

New Update

publive-image

Advertisment

കോട്ടയം: എപ്രിൽ 6 ന് കേരളത്തിൽ നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ വേട്ടെണ്ണലോടെ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞ് വീഴുമെന്ന് കെസി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.

അഞ്ച് വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമച്ച് അധികാരത്തിൽ വന്ന പിണറായി സാർക്കാർ കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രാഹം മുഖ്യപ്രസംഗം നടത്തി.

ഡിസിസി പ്രസിഡൻറ് ജോഷി ഫിലിപ്പ്, യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായി , കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് പി.എസ്. ജയിംസ്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി റ്റി.സി അരുൺ, റഫീക്ക് മണിമല, രാധ വി.നായർ, കെ.ജി ഹരിദാസ്, അഗസ്റ്റ്യൻ ജോസഫ്, മജു പുളിക്കൻ, ബേബി തൊണ്ടാംകുഴി, കുര്യൻ പി.കുര്യൻ, സുരേന്ദ്രൻ , സെബാസ്റ്റ്യൻ ജോസഫ്, സെബിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

kottayam news
Advertisment