Advertisment

ഇരിക്കൂറില്‍ യുവാക്കള്‍ക്കായി കെസി ജോസഫ് കളമൊഴിയുന്നു ! മലബാര്‍ എക്‌സ്പ്രസിലെ സ്ഥിരം യാത്രക്കാരന്റെ സ്റ്റോപ്പ് ഇനി ചങ്ങനാശേരിയോ ? കോട്ടയത്തെ യുവാക്കള്‍ക്കും അവസരം വേണ്ടെയെന്ന ചോദ്യത്തിന് കെസി ജോസഫ് മറുപടി പറയുമോ ? ഇരിക്കൂര്‍ വിട്ട കെസി ജോസഫിന്റെ ലക്ഷ്യം ചങ്ങനാശേരിയോ ഏറ്റുമാനൂരോ ? വിശ്വസ്തനു സീറ്റ് കിട്ടാന്‍ എ ഗ്രൂപ്പിന്റെ തട്ടകത്തില്‍ തന്ത്രങ്ങളൊരുങ്ങുന്നു...

New Update

publive-image

Advertisment

കോട്ടയം: യുഡിഎഫിന്‍റെ ഉരുക്കുകോട്ടയായ ഇരിക്കൂറില്‍ നിന്നും കെസി ജോസഫ് പടിയിറങ്ങുന്നു. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ നിലവിലെ നിയമസഭയില്‍ ഒരേ മണ്ഡലത്തെ ഏറ്റവുംകൂടുതല്‍ കാലം പ്രതിനിധീകരിച്ച വ്യക്തിയാണ് കെസി ജോസഫ്. ഇക്കുറി ഇരിക്കൂറില്‍ യുവാക്കള്‍ക്കായി മാറിക്കൊടുക്കുകയാണെന്നാണ് കെസി ജോസഫിന്റെ പക്ഷം.

അതേസമയം ഇരിക്കൂറില്‍ നിന്നും മാത്രമെ മാറുന്നുള്ളുവെന്നും ചങ്ങനാശേരിയിലോ, ഏറ്റുമാനൂരോ മനസ്സില്‍ ചെറുപ്പമുള്ള കെസി ജോസഫ് മത്സരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇരിക്കൂറില്‍ മാത്രം ചെറുപ്പക്കാര്‍ക്ക് അവസരം മതിയോയെന്ന ചോദ്യമാണ് കോട്ടയത്തെ യൂത്ത്‌കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

1982 മുതല്‍ ഇരിക്കൂറിലെ ജനപ്രതിനിധിയാണ് കെസി ജോസഫ്. 40 വര്‍ഷത്തോളം യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന ഇരിക്കൂരില്‍ ഇക്കുറി മത്സരിക്കാനില്ലെന്ന് കെസി ജോസഫ് തുറന്നു പറഞ്ഞിരുന്നു. എട്ടുതവണ ഇവിടെനിന്നും ജയം മാത്രം നേടിയ മുതിര്‍ന്ന നേതാവ് പാളയത്തിലെ പടയെ തുടര്‍ന്നാണ് ഇരിക്കൂര്‍ വിടുന്നത്. എന്നാല്‍ അതിനെ ജോസഫ് സമ്മതിച്ചു തരുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മാറിനില്‍ക്കാന്‍ ആലോചിച്ചിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മന്ത്രിയായ സമയത്ത് തുടങ്ങിവെച്ച ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു.

അതുകൊണ്ടാണ് ഇരിക്കൂറില്‍ മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇനി പുതുമുഖങ്ങള്‍ വരട്ടെയെന്നാണ് അദ്ദേഹം പറയുന്നത്. ഇരിക്കൂറില്‍ നിന്ന് മടങ്ങുമ്പോള്‍ കൈവെള്ളയിലെ രേഖപോലെ തനിക്കെല്ലാം വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

കെസി ജോസഫ് എത്തിയതിന് പിന്നാലെ അതുവരെ ഇടത് കോട്ടയായിരുന്ന ഇരിക്കൂര്‍ വലത്തേക്ക് ചാഞ്ഞു. മണ്ഡലത്തില്‍ ഇതുവരെ കെസി ഒരു സ്ഥിരതാമസക്കാരനാക്കിയിട്ടില്ല. പകരം കോട്ടയത്തുനിന്നും ഇരിക്കൂരിലേക്ക് എന്നും മലബാര്‍ എക്സ്പ്രസില്‍ കയറി എത്തും. ഇങ്ങനെ എട്ടുതെരഞ്ഞെടുപ്പുകളിലാണ് ട്രെയിനിലെത്തുന്ന നേതാവിനെ ഇരിക്കൂര്‍ വിജയിപ്പിച്ചത്.

കെസി ജോസഫിനെ പടിയിറക്കാന്‍ തന്നെ തീരുമാനിച്ച് ജനതാ പാര്‍ട്ടിക്കും കേരള കോണ്‍ഗ്രസ് ജോസഫിനും സിപിഐക്കുമെല്ലാം എല്‍ഡിഎഫ് സീറ്റ് നല്‍കി. എന്നാല്‍ ജോസഫിന് മുന്നില്‍ ഈ സ്ഥാനാര്‍ത്ഥികളെല്ലാം അപ്രസക്തരാവുകയായിരുന്നു. പക്ഷേ ഇക്കുറി നിന്നാല്‍ സ്വന്തം പാര്‍ട്ടി തന്നെ കാലുവാരുമെന്നാണ് കെസിയുടെ കണക്കുകൂട്ടല്‍.

സജീവ് ജോസഫ് അടക്കമുള്ള പ്രദേശത്തെ നേതാക്കള്‍ സീറ്റിനുവേണ്ടി ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഇതിനു നേതൃത്വം നല്‍കിയത് സജീവ് ജോസഫായിരുന്നു.

 

 

kc joseph
Advertisment