Advertisment

മോദിയും അമിത്ഷായും വിഢ്ഡികളുടെ സ്വര്‍ഗത്തില്‍: കെ.സി.വേണുഗോപാല്‍

New Update

തിരുവനന്തപുരം : എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാമെന്ന് കരുതുന്ന മോദിയും അമിത്ഷായും വിഢ്ഡികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. മുന്‍ പ്രസിഡന്റും നെഹ്രു സെന്റര്‍ ചെയര്‍മാനുമായ എം.എം.ഹസന്‍ രാജ്ഭവനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

Advertisment

publive-image

രാഷ്ട്രശില്‍പ്പികള്‍ വിഭാവന ചെയ്ത 'ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത' എന്ന ആശയത്തെ മോദിയും ഷായും ചേര്‍ന്ന് തകര്‍ത്തു. ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ഇരുവര്‍ക്കും. മതത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ശ്രമം.

പിറന്ന മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഒരു വിഭാഗത്തിന് നിഷേധിക്കുന്നു. പൗരത്വത്തിന് മതം അടിസ്ഥാന യോഗ്യതയാക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം മതങ്ങള്‍ തമ്മിലാണെന്നും വരുത്തിത്തീര്‍ക്കാനുള്ള മോദിയുടേയും ഷായുടേയും നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ യുവത്വം ചുട്ടമറുപടി നല്‍കി. അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഭീകര സംഘടനയായ അല്‍ ക്വയ്ദയും ആര്‍.എസ്.എസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കേരള ഗവര്‍ണ്ണര്‍ ബി.ജെ.പിയുടെ താഴെക്കിടയിലുള്ള ഒരു നേതാവിനെ പ്പോലെയാണ് സംസാരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസുണ്ടാകും. ഭീതിപടര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കാമെന്നുള്ള മോദിയുടെയും ഷായുടെയും നീക്കം നടക്കില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

തെന്നല ബാലകൃഷ്ണപിള്ള,എന്‍.കെ.പ്രേമചന്ദ്രന്‍എം.പി, എം.എല്‍.എ മാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ്.ശബരീനാഥന്‍, പാളയം ഇമാം ഷുഹൈബ് മൗലവി, സന്ദീപാനന്ദഗിരി, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്,മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, സ്വാതന്ത്ര്യസമര സേനാനി ചെറ്റച്ചല്‍ ശേഖര്‍ജി, ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍,സി.പി.ജോണ്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി, ജോണ്‍സണ്‍ എബ്രഹാം, എം.എ.ലത്തീഫ്, മണക്കാട് സുരേഷ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, മാന്നാര്‍ അബ്ദുള്‍ലത്തീഫ്, പി.എ.സലീം, ആര്‍.വത്സല്‍, ജയിഹിന്ദ് ജോയിന്റ് എം.ഡി. ബി.എസ്.ഷിജു,ബാലു കിരിയത്ത്,എം.ആര്‍.തമ്പാന്‍,ജോര്‍ജ് ഓണക്കൂര്‍, പി.എസ്.പ്രശാന്ത്, എന്‍.എസ്.നുസൂര്‍ തുടങ്ങി രാഷ്ട്രീയ-സാസ്‌കാരിക-സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

kc venugopal critized
Advertisment