Advertisment

കെപിസിസിയുടെ ഫേസ്ബുക്ക് പേജിലെ കവര്‍ ചിത്രത്തില്‍ കെസി വേണുഗോപാലും ! കെസി ഇടം പിടിച്ചത് കേരളത്തിലെ മുന്‍നിര നേതാക്കള്‍ക്കൊപ്പം; കേരളത്തിലെ അധികാര ബലാബലത്തില്‍ അംഗമല്ലാത്ത വേണുഗോപാല്‍ ചിത്രത്തില്‍ ഇടം പിടിച്ചത് പുതിയ സൂചനയെന്ന് വിലയിരുത്തല്‍; ദേശീയ രാഷ്ട്രീയം വിട്ട് കെസി കേരളത്തിലേക്ക് ഉടനില്ല. സ്ഥാര്‍ത്ഥി നിര്‍ണയത്തില്‍ കെസി വേണുഗോപാല്‍ സജീവമായി ഇടപെടും !

New Update

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാറിമറിഞ്ഞേക്കുമെന്ന് സൂചന. കേരളത്തിലെ മുന്‍നിര നേതാക്കള്‍ക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ചിത്രവും ഉള്‍പ്പെടുത്തി കെപിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.

Advertisment

publive-image

എകെ ആന്റണി, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കെസി വേണുഗോപാല്‍ കൂടിയുള്ള ചിത്രമാണ് കെപിസിസിയുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിന്നിട്ടു കൂടി കേരളത്തില്‍ പ്രത്യേക ഗ്രൂപ്പിനൊന്നും വേണുഗോപാല്‍ മിനക്കെട്ടിരുന്നില്ല.

എന്നാല്‍ കഉറച്ചു നാളായി കേരളത്തിന്റെ കാര്യത്തില്‍ വേണുഗോപാല്‍ പ്രത്യേകം ശ്രദ്ധവച്ചിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഈ ഫേസ്ബുക്ക് കവര്‍ ചിത്രം. കേരളത്തിലെ കാര്യങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെസിയുടെ ഇടപെടല്‍ കൂടുതലുണ്ടാകാനാണ് സാധ്യത.

നേരത്തെ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെസി വേണുഗോപാല്‍ ദേശീയതലത്തിലേക്ക് തിരിഞ്ഞതോടെ കേരളത്തിലെ ഗ്രൂപ്പുകളിക്ക് നിന്നിരുന്നില്ല. പല ഐ ഗ്രൂപ്പ് നേതാക്കളും ഇപ്പോള്‍ കെസി ഗ്രൂപ്പെന്നു പറഞ്ഞ് സ്വയം രംഗത്തുവരാറുണ്ടെങ്കിലും അദ്ദേഹം അത് സമ്മതിച്ചിരുന്നില്ല. കെസിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കോണ്‍ഗ്രസില്‍ കൂടിവരുന്നതും ശ്രദ്ധേയമാണ്.

കെസി വേണുഗോപാല്‍ 1987ല്‍ കെഎസ് യു സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്തെ സമകാലികരാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍. ഇവരുമായി നല്ല ആത്മബന്ധം കെസി വേണുഗോപാല്‍ പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്രൂപ്പിന് അതീതമായി കെസിക്ക് പിന്തുണ ലഭിക്കുന്നുണ്ട്.

പ്രതാപകാലത്ത് എകെ ആന്റണിക്ക് ഹൈക്കമാന്‍ഡിലുണ്ടായിരുന്ന അതേ സ്വാധീനമാണ് ഇന്നു കെസിക്ക് ഹൈക്കമാന്‍ഡില്‍ ഉള്ളത്. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെസിയും നിര്‍ണായക പങ്കുവഹിക്കും. ഇതു പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ് ഏറെയും.

കേരളത്തിലേക്ക് തല്‍ക്കാലം തട്ടകം കെസി മാറ്റില്ലെന്ന് ഉറപ്പാണ്. പക്ഷേ അടുത്ത ഒരു ടേമിന് ശേഷം കെസി കേരളത്തിലേക്ക് എത്തിയാല്‍ അതു പാര്‍ട്ടിക്ക് കരുത്തുപകരും എന്നു തന്നെയാണ് പ്രതീക്ഷ. അല്‍പ്പം വൈകിയാലും മുഖ്യമന്ത്രി സ്ഥാനമടക്കമുള്ള പദവികള്‍ കെസി വേണുഗോപാലിന് ലഭിക്കുമെന്ന് ഉറപ്പാണ്. അതിന്റെ തുടക്കം തന്നെയാണ് ഈ കവര്‍ ചിത്രവും പറയുന്നത്.

kc venugopal kpcc poster
Advertisment