Advertisment

പൗരത്വ നിയമ ഭേദഗതി; ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമെന്ന് കെ സി വേണുഗോപാല്‍

New Update

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമെന്ന് കെ സി വേണുഗോപാല്‍.

Advertisment

publive-image

നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നെന്നും, പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

പൗരത്വ വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കെ സി വേണുഗോപാല്‍ ഉന്നയിച്ചത്.

കേരള ഗവര്‍ണ്ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജോലി ചെയ്യുന്നെന്നായിരുന്നു വിമര്‍ശനം. ഭരണഘടനാ സംരക്ഷകന്‍ എന്ന് പറഞ്ഞിട്ട് ഭരണഘടനയ്‍ക്ക് എതിരെ നില്‍ക്കുന്നെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

kc venugopal response
Advertisment