Advertisment

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ഉടൻ തിരിച്ചെത്തുമെന്ന സൂചന നൽകി കെ സി വേണുഗോപാൽ

New Update

കോഴിക്കോട് : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ഉടൻ തിരിച്ചെത്തുമെന്ന സൂചന നൽകി സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ.

Advertisment

publive-image

കോൺഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചു വരവ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഈ ആവശ്യം രാഹുലിന്റെ പരിഗണനയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധി മാത്രമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിയുള്ള നേതാവല്ല രാഹുൽ ഗാന്ധി. രാഹുൽ ഉടൻ അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment