Advertisment

തിരുവനന്തപുരം മണ്ഡലത്തില്‍ പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഏകോപനമില്ലെന്ന് തരൂര്‍ പരാതി നല്‍കിയിട്ടില്ല; തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍ : കെ സി വേണുഗോപാല്‍

New Update

ന്യൂഡല്‍ഹി : സംസ്ഥാനത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാളിച്ചയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എഐസിസി പൂര്‍ണ തൃപ്തരാണ്. കോണ്‍ഗ്രസിന് ഏറെ വിജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കാനാണ് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.

Advertisment

publive-image

തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഏകോപനമില്ലെന്ന് ആരോപിച്ച് ശശി തരൂര്‍ പരാതി നല്‍കിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ഇന്ന് ചേരുന്നുണ്ട്. 20 മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എഐസിസി നിയോഗിച്ച നിരീക്ഷകന്‍ നാനാ പട്ടോളെ ഇന്ന് തലസ്ഥാനത്തെത്തിയേക്കും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് ഏകോപനമില്ലെന്നും, നേതാക്കള്‍ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാനാ പട്ടോളെയെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിരീക്ഷകനായി നിയോഗിച്ചത്.

 

Advertisment