Advertisment

ഏത് പ്രതിസന്ധിയില്‍ നിന്നും പുതിയ ഊര്‍ജ്ജവും പുതിയ നേതൃത്വവും സൃഷ്ടിക്കപ്പെടുന്നതാണ് കോണ്‍ഗ്രസിന്‍റെ ചരിത്രമെന്ന് കെ സി വേണുഗോപാല്‍. പ്രതിസന്ധികളെ നിഷ്പ്രയാസം അതിജീവിക്കും. പ്രവര്‍ത്തകര്‍ താഴേത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും കെസിയുടെ ആഹ്വാനം

author-image
കൈതയ്ക്കന്‍
Updated On
New Update

publive-image

Advertisment

ബാംഗ്ലൂര്‍ : പ്രതിസന്ധികളെ നിഷ്പ്രയാസം അതിജീവിച്ചിട്ടുള്ള ചരിത്രമാണ് നൂറ്റാണ്ടുപിന്നിട്ട കോണ്‍ഗ്രസിനുള്ളതെന്നും കര്‍ണ്ണാടക പ്രതിസന്ധിയും പാര്‍ട്ടി അതിജീവിക്കുമെന്നും സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍.

സ്പീക്കര്‍ക്ക് സഭയ്ക്കുള്ളില്‍ വിവേചനാധികാരത്തോടെ പ്രവര്‍ത്തിക്കാനുള്ള അനുമതി സുപ്രീംകോടതി നല്‍കുമെന്നാണ് കരുതുന്നത് . പാര്‍ട്ടിക്ക് കോടതിയിലാണ് വിശ്വാസം.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടാന്‍ പോകുകയാണ് - അദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ കുമാരകൃപയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

അതിനിടെ ഇവിടെ കൂടി നിന്ന പ്രവര്‍ത്തകരോട് താഴേത്തട്ട് മുതല്‍ സംഘടനാ സംവിധാനം ഊര്‍ജ്വസ്വലമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ കെ സി വേണുഗോപാല്‍ ആഹ്വാനം ചെയ്തു .

ഏത് പ്രതിസന്ധിയില്‍ നിന്നും പുതിയ ഊര്‍ജ്ജവും പുതിയ നേതൃത്വവും ഉരിത്തിരിഞ്ഞു വരുന്നതാണ് കോണ്‍ഗ്രസിന്‍റെ ചരിത്രം. അതിനായുള്ള പ്രവര്‍ത്തനങ്ങളിലായിരിക്കണം പ്രവര്‍ത്തകരുടെ ശ്രദ്ധയെന്നും വേണുഗോപാല്‍ പ്രവര്‍ത്തകരോടായി ആഹ്വാനം ചെയ്തു.

kc venugopal ele 2019 karnadaka ele
Advertisment