Advertisment

കെ.സി എ റിയാദ് ചാമ്പ്യൻസ് ട്രോഫി സീസൺ 2 ക്രിക്കറ്റ്‌ മാമാങ്കത്തിന് ഫെബ്രുവരി 21ന് തുടക്കമാകും.

author-image
admin
New Update

റിയാദ് : പ്രവാസലോകത്ത് ക്രിക്കറ്റ്‌ മാമാങ്കത്തിന് ആരവമുയര്‍ത്തികൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ റിയാദ് സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രു വരി 21നു എക്സിറ്റ് പതിനെട്ട് ഹാരൂണ്‍ റാഷിദ്‌ റോഡിലുള്ള കെ സി എ  സ്റ്റേഡിയ ത്തിൽ ആരംഭിക്കുമെന്ന്  സംഘാടകർ അറിയിച്ചു.

Advertisment

publive-image

റിയാദിലെ പ്രമുഖരായ 32 ടീമുകൾ പങ്കെടുക്കുന്ന ടൂര്ണമെന്റിനുള്ള സംഘാടക സമിതി യെ കഴിഞ്ഞ ദിവസം നടന്ന കെ.സി.എ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെ ടുത്തു. രഞ്ജി ത്ത് അനസ് കൺവീനർ ആയിട്ടുള്ള ടൂർണമെന്റ് കമ്മിറ്റിയിൽ നജീം, അൻസീം, പ്രശാന്ത്, സുബൈർ, ഷജിൽ അടൂര്‍  എന്നിവർ അംഗങ്ങളാണ്.

ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ അൻസീം (+966 56 814 1104), നജീം (+966 55 698 1410) ജനുവരി 31 നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. മുപ്പതോളം ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്ബുകളാണ് റിയാദ് കേരള ക്രിക്കറ്റ്‌ അസോസിയേഷനിൽ അംഗങ്ങ ളായിട്ടുള്ളത്.  ക്രിക്കറ്റിനെയും കളിക്കാരെയും പ്രോത്സാഹിപ്പിക്കുന്ന തോടൊപ്പം തന്നെ റിയാദി ലെ ഇന്ത്യൻ സമൂഹത്തിൽ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളുമായി സജീവമാണ് അസോസിയേഷൻ. കെ സി എ പ്രസിഡന്റ്‌ റിഷാദ് എളമരത്തിന്‍റെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷഹ്‌ദാൻ ചാത്തമംഗലം സ്വാഗതം പറഞ്ഞു.

Advertisment