Advertisment

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം: പ്രൊലൈഫ് സമിതി

New Update

publive-image

Advertisment

കൊച്ചി: വിശ്വാസികളുടെ ആരാധന സ്വാതന്ത്യം നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു കെസിബിസി പ്രൊലൈഫ് സമിതി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്‌ഡോണ്‍ ഏര്‍പ്പെടുത്തുക്കയും, ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ആരാധനാലയങ്ങളെ അവഗണിച്ചത് ഉചിതമായില്ലെന്നു കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു.

ആരോഗ്യം നഷ്ടപ്പെടുത്തുകയും മദ്യപാനം വഴി കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുവാന്‍ സാധ്യതയുള്ള മദ്യവിതരണ ശാലകള്‍ തുറക്കുവാന്‍ അനുവാദം നല്‍കിയപ്പോഴും വിശ്വാസികളെ അവഗണിച്ചതു വഴി തെറ്റായ സന്ദേശം സമൂഹത്തിനു നല്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുമെന്ന് മുമ്പ് വ്യക്തതയുണ്ടായിട്ടും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്.

ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസിലാക്കി ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കണമെന്നും സാബു ജോസ് ആവശ്യപ്പെട്ടു.

kcbc
Advertisment