Advertisment

കേരളത്തെ അബോധാവസ്ഥയിലാക്കരുത് - കെസിബിസി

New Update

publive-image

Advertisment

അങ്കമാലി: ബീവറേജ് ഔട്ട്ലറ്റുകളും ബാറുകളും തുറന്നു കൊടുത്ത് സർക്കാർ കേരളത്തെ അബോധാവസ്ഥയിലാക്കുകയാണെന്ന് കേരള മദ്യ വിരുദ്ധ എകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.

കെസിബിസി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും സംയുക്ത ഭിമുഖ്യത്തിൽ അങ്കമാലി ടൗണിൽ നടത്തിയ നില്‌പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം മദ്യത്തിൽ മയങ്ങി മരിക്കുകയാണ്. വിദ്യാലയത്തേക്കാൾ, ദൈവാലയത്തെക്കാൾ പ്രാധാന്യം സർക്കാർ മദ്യാലയങ്ങൾക്കാണ് നല്കുന്നത്. കുടുംബങ്ങൾ തകർന്നാലും നാട് മുടിഞ്ഞാലും പണം മാത്രം മതി എന്ന നിലപാട് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരാൻ ഉപകരിക്കണം.

കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത പ്രസിഡന്റ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷൈബി പാപ്പച്ചൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് നിൽപ്പ് സമരം നടത്തിയത്.

സിസ്റ്റർ മരിയൂസ, എം.പി ജോസി, കെ.എ റപ്പായി, ജോർജ് ഇമ്മാനുവൽ .ചെറിയാൻ മുണ്ടാടൻ, ചാക്കോച്ചൻ കരുമത്തി, ഡേവീസ് ചക്കാലക്കൽ, ഇ പി വർഗീസ്, ജോസ് പടയാട്ടി, തോമസ് മറ്റപ്പിള്ളി, വർഗീസ് കൊളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

kochi news
Advertisment