Advertisment

കെ.ഡി.എം.സി.എ. ക്യൂബർ ദ്വീപിലേക്കൊരു വിനോദ യാത്ര

New Update

കുറവിലങ്ങാട് ദേവ മാതാ കോളേജ് അലുംനി അസോസിയേഷൻ(KDMCA), കുവൈറ്റിലുള്ള ക്യൂബർ ദ്വീപിലേക്ക്‌ വിനോദയാത്ര സംഘടിപ്പിച്ചു.

Advertisment

കെ.ഡി. എം. സി. എ. കുടുംബത്തിലെ അംഗങ്ങളെ വഹിച്ചു കൊണ്ടുള്ള കപ്പൽ സാൽമിയ തുറമുഖത്തു നിന്നും 9 മണിക്ക് പുറപ്പെട്ട്‌, 3,4 മണിക്കൂർ യാത്രക്ക് ശേഷം സ്ഥലത്തെത്തിച്ചേർന്നു. കപ്പലിൽ നിന്നും ബോട്ടുകളിൽ ഞങ്ങൾ ദ്വീപിലെത്തി. വളരെ വൃത്തിയുള്ള കടപ്പുറവും, നമ്മുടെ വീടുകളിലെ അതിഥി മുറികൾ അലങ്കരിക്കാവുന്ന ചിപ്പികൾ പോലുള്ള ആകർഷകങ്ങളായ വസ്തുക്കളും മറ്റും ഞങ്ങൾ ഓരോരുത്തർക്കും പുതുമ നിറഞ്ഞ ഒരു അനുഭവം തന്നെയായിരുന്നു.

publive-image

കപ്പൽ യാത്രക്കിടയിൽ സംഘടിപ്പിച്ച വിവിധ കലാപരിപാടികളും , ഡി.ജെ. മ്യൂസിക്കും വളരെ വിനോദം നിറഞ്ഞതും, ആസ്വാദ്യകരവുമായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

ക്യൂബർ ദ്വീപിലെ കടൽ വെള്ളത്തിലെ കുളി എല്ലാവർക്കും മറ്റൊരു വേറിട്ട അനുഭവമായിരുന്നു.

വിനോദയാത്ര എന്നതിലുപരി വിജ്ഞാനപ്രദമായ ഒരു യാത്ര കൂടിയായിരുന്നു അത്. പ്രത്യേകിച്ച് കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു കടൽയാത്രയിൽ എന്തൊക്കെ മുൻകരുതലുകൾ നമ്മൾ എടുത്തിരിക്കണം എന്നതിനെപ്പറ്റി അറിവ് നേടാനും മറ്റും ഈ യാത്ര സഹായിച്ചു.

കെ.ഡി. എം. സി. എ. പ്രസിഡന്റ് ആയ ശ്രീ ടോമി ഐക്കരേറ്റ് , ജനറൽ സെക്രട്ടറി ശ്രീ ജുബിൻ മാത്യു, ജനറൽ കൺവീനർ ശ്രീ ബോബി പാറ്റാനി. എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

വളരെ വ്യത്യസ്തവും, സാഹസികവും, വിനോദം നിറഞ്ഞതുമായ ഒരു ദീർഘ കടൽ യാത്രയുടെ ഓർമകളുമായി ഞങ്ങളുടെ വിനോദയാത്ര സംഘം രാത്രി 8 മണിക്ക് കുവൈറ്റ് തുറമുഖ തീരത്തു തിരിച്ചെത്തി.

kuwait
Advertisment