Advertisment

കെ ഇ എ അബ്ബാസിയ ഉത്സവ് വെള്ളിയാഴ്ച്ച

New Update
Advertisment
കുവൈറ്റ്  : കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ - കെ ഇ എ  കുവൈറ്റ് അബ്ബാസിയ ഏരിയ നടത്തുന്ന അബ്ബാസിയ ഉത്സാവ് ഒക്ടോബർ 19 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
രാവിലെ 9 മണിക്ക് അപ്സര ട്രോഫിക്ക് വേണ്ടിയുള്ള സിംഗിൾസ് ഡബിൾസ് കാരംസ് ടൂര്ണമെന്റോടു കൂടി പരിപാടികൾ ആരംഭിക്കും . 3 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി ഭാരവാഹികളും കുവൈറ്റിലെ വിവിധ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.
publive-image
തുടർന്ന് വന്ദേമാതരം, വെൽകം ഡാൻസ്, ഒപ്പന, തിരുവാതിരക്കളി, പൂരക്കളി, ഭരതനാട്യം, കെ ഇ എ ബാന്‍ഡിലെ കലാകാരന്മാരുടെ  നേതൃത്വത്തിലുള്ള ഗാനമേള തുടങ്ങിയ ആകർഷകമായ കലാപരിപാടികൾ അബ്ബാസിയ ഉത്സവിന് മാറ്റുകൂട്ടുമെന്ന് അബ്ബാസിയ ഏരിയ പ്രസിഡന്റ് സദൻ , ജെനെറൽ സെക്രട്ടറി പ്രശാന്ത് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
kuwait lalest
Advertisment