Advertisment

‘കേദാർനാഥി’ലെ പുതിയ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രളയത്തിന്റെ പശ്ചാത്തലിൽ പ്രണയകഥ പറയുന്ന ചിത്രം കേദാര്‍നാഥിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അമിത് ഭട്ടാചാര്യയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. ജാന്‍ നിസാര്‍ എന്നു തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് അരിജിത് സിംഗാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി വിമർശനങ്ങൾക്ക് വിധേയമായെങ്കിലും പുറത്തിറങ്ങിയ ട്രെയ്‌ലറും ഗാനങ്ങളും യൂട്യൂബിൽ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.

https://www.youtube.com/watch?time_continue=3&v=za4Q_7gYyS4

ഉത്തരാഖണ്ഡിൽ 2013 ൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത പ്രണയകഥയാണ് കേദാർനാഥ്. ചിത്രത്തിൽ നായകനായി എത്തുന്നത് സുശാന്ത് സിങ് രജ്പുത് മൻസൂറാണ്. ബോളിവുഡ് നടൻ സൈഫ് അലിഖാന്റെ മകൾ സാറ അലി ഖാൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കേദാർനാഥ്‌.

പ്രളയത്തിൽ അകപ്പെടുന്ന ഒരു നാടിന്റെ കഥ പറയുന്ന ചിത്രത്തിൽ, പ്രളയത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന നായകന്റെയും നായികയുടെയും പ്രണയമാണ് പറയുന്നത്. ചിമൻസൂർ എന്നാണ് ചിത്രത്തിൽ സുശാന്തിന്റെ പേര്. മൻസൂറിന്റെ പ്രണയിനി മുക്കുവായാണ് സാറ വേഷമിടുന്നുന്നത്.

 

Advertisment