Advertisment

സാറാ അലി ഖാന്‍ നായികയാകുന്ന കേദാര്‍നാഥിന്റെ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സുശാന്ത് സിങ് രജ്പുതും സാറാ അലി ഖാനും ഒന്നിക്കുന്ന ചിത്രം കേദാര്‍നാഥിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. സുശാന്ത് മന്‍സൂര്‍ എന്ന കഥാപാത്രമായും സാറാ മുക്കു എന്ന കഥാപാത്രവുമായാണ് എത്തുന്നത്. സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകളാണ് സാറാ. രണ്‍വീര്‍ സിങിന്റെ സിംബയിലും സാറാ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2018 ഡിസംബര്‍ 28നാണ് സിംബ തിയേറ്ററുകളിലെത്തുന്നത്.

അഭിഷേക് കപൂറാണ് കേദാര്‍നാഥ് സംവിധാനം ചെയ്യുന്നത്. ഫിതൂര്‍, കൈ പോ ചെ, റോക്ക് ഓണ്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ആര്‍എസ്വിപി, ഗയ് ഇന്‍ ദ സ്‌കയ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 7ന് തിയേറ്ററുകളിലെത്തും.

Advertisment