Advertisment

അരവിന്ദ് കെജരിവാളിനെതിരായ അപകീര്‍ത്തി കേസ് റദ്ദ് ചെയ്ത് ദല്‍ഹി കോടതി

New Update

Advertisment

രാജ്യസഭാ എം.പി സുഭാഷ് ചന്ദ്ര നല്‍കിയ അപകീര്‍ത്തിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ദല്‍ഹി കോടതി കുറ്റവിമുക്തനാക്കി. പരാതി സമര്‍പ്പിക്കുമ്പോള്‍ ചന്ദ്ര കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കേസ് റദ്ദ് ചെയ്തത്.

പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെയാണ് ചന്ദ്ര പരാതി സമര്‍പ്പിച്ചതെന്നും ഇതിന് നിയമസാധുത ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ചന്ദ്രയ്ക്ക് പുതിയ പരാതി കൊടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെ പരാതി സമര്‍പ്പിച്ചതിനാല്‍ ഈ കേസ് ഇനിയും മുന്നോട്ടു കൊണ്ടു പോകുന്നത് നിരര്‍ത്ഥകമായ പ്രവര്‍ത്തിയാണ്. അതിനാല്‍ പ്രതിചേര്‍ക്കപ്പെട്ട അരവിന്ദ് കെജരിവാളിനെ കേസില്‍ നിന്നും മോചിപ്പിക്കുന്നു’- കോടതി പറഞ്ഞു.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട കെജരിവാള്‍ നടത്തിയ പ്രസ്താവനകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് സുഭാഷ് ചന്ദ്ര ഗുല്‍ഷന്‍ കുമാര്‍ സച്ച്‌ദേവ മുഖേന 2016ല്‍ കെജരിവാളിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ ചന്ദ്രയ്‌ക്കെതിരെ കള്ളവും, കെട്ടിച്ചമച്ചതും, അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണ് കേസ്.

Advertisment