അരവിന്ദ് കേജ്‌റിവാളിന്റെ മകളെ തട്ടക്കൊണ്ടുപോകുമെന്ന് അജ്ഞാത ഭീഷണി സന്ദേശം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ജ്ഞാ​ത ഭീ​ഷ​ണി സ​ന്ദേ​ശം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഇ ​മെ​യി​ലി​ല്‍ ആ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

നി​ങ്ങ​ളു​ടെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കും. നി​ങ്ങ​ള്‍​ക്ക് എ​ന്ത് സം​ര​ക്ഷ​ണ​മാ​ണ് അ​വ​ള്‍​ക്ക് ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് മെ​യി​ലി​ല്‍ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഒമ്പതിനാണ്
ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തോ​ടെ ഹ​ര്‍​ഷി​ത കേ​ജ​രി​വാ​ളി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി. കേ​സ് സൈ​ബ​ര്‍ സെ​ല്ലി​നു കൈ​മാ​റി.

×