Advertisment

അരവിന്ദ് കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞ... നാളെ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഇങ്ങനെ

New Update

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞ ചെയ്യുന്ന നാളെ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് . നാളെ ഉച്ചകഴിഞ്ഞ് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

Advertisment

publive-image

റോഡുകളിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കാറുകള്‍ സിവിക് സെന്ററിന് പിറകില്‍ പാര്‍ക്ക് ചെയ്യണമെന്നും ബസുകള്‍ മാതാ സുന്ദ്രി റോഡ്, പവര്‍ ഹൗസ് റോഡ്, രാജ്ഘട്ട് പാര്‍ക്കിങ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

അതത് സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഒബി വാനുകള്‍ രാംലീല മൈതാനത്തിന് എതിര്‍വശമുള്ള നടപ്പാതയ്ക്ക് സമീപം പാര്‍ക്ക് ചെയ്യാം.

അന്നേ ദിവസം ചരക്ക് വാഹനങ്ങള്‍ മേഖലയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

kejriwal oath trafic control
Advertisment