Advertisment

ന​ഗരത്തിലെ കൊവിഡ് സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂ; രണ്ട് മാസം മുമ്പ് ആയിരുന്നതിനേക്കാൾ നിയന്ത്രണ വിധേയമാണ് ദില്ലിയിലെ കൊവിഡ് സാഹചര്യമെന്ന് അരവിന്ദ് കെജ്‍രിവാൾ

New Update

ഡല്‍ഹി : ന​ഗരത്തിലെ കൊവിഡ് സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. രണ്ട് മാസം മുമ്പ് ആയിരുന്നതിനേക്കാൾ നിയന്ത്രണ വിധേയമാണ് ദില്ലിയിലെ കൊവിഡ് സാഹചര്യമെന്നും അദ്ദേഹം വിലയിരുത്തി. കേന്ദ്രസർക്കാർ, കൊവിഡ് പോരാളികൾ, വിവിധ സംഘടനകൾ എന്നിവർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

Advertisment

publive-image

സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയും ആരോ​ഗ്യവും ആം ആദ്മി സർക്കാരിന് വളരെ പ്രധാനപ്പെട്ടതാണെന്നും കെജ്‍രിവാൾ വ്യക്തമാക്കി. 'ആളുകളുമായി സംസാരിക്കുകയും സ്കൂളുകൾ തുറക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അവരെപ്പോലെ തന്നെ അവരുടെ കുട്ടികളെക്കുറിച്ച് സർക്കാർ ശ്രദ്ധാലുക്കളാണെന്ന് അവർക്ക് ഉറപ്പ് നൽകാൻ ഞാൻ ആ​ഗ്രഹിക്കുന്നു. സ്ഥിതി​ഗതികൾ സുരക്ഷിതമാണെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂ.' കെജ്‍രിവാൾ പറഞ്ഞു.

aravind kejriwal
Advertisment