Advertisment

‘ഇന്ദിരാഗാന്ധിയെപ്പോലെ ഒരു ദിവസം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ഞാനും കൊല്ലപ്പെടും’ ; ‘ എന്റെ ജീവനു പിന്നാലെ ബി.ജെ.പിയുണ്ട് ; പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരാന്‍ താന്‍ കൊല്ലപ്പെടുമെന്ന ഭയമുണ്ടെന്ന് കെജ്‌രിവാള്‍

New Update

ഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതുപോലെ ബി.ജെ.പി തന്നെയും കൊലപ്പെടുത്തിയേക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരാന്‍ താന്‍ കൊല്ലപ്പെടുമെന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

തന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ ബി.ജെ.പി സര്‍ക്കാറില്‍ റിപ്പോര്‍ട്ടു ചെയ്യാറുണ്ടെന്നും അവര്‍ മോദിയ്ക്കാണ് വോട്ടു ചെയ്തതെന്നും കെജ്‌രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ തെരഞ്ഞെടുപ്പു പ്രചരണ വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ദിരാഗാന്ധിയെപ്പോലെ ഒരു ദിവസം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ഞാനും കൊല്ലപ്പെടും’ കെജ്‌രിവാള്‍ പറഞ്ഞു. ‘ എന്റെ ജീവനു പിന്നാലെ ബി.ജെ.പിയുണ്ട്. അവര്‍ ഒരുദിവസം എന്നെ കൊലപ്പെടുത്തും.’ എന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല കെജ്‌രിവാള്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. 2016 ജൂലൈയില്‍ കെജ്‌രിവാള്‍ സമാനമായ ആരോപണം ഉയര്‍ത്തി വീഡിയോ പുറത്തുവിട്ടിരുന്നു. മോദിയും അമിത് ഷായും തന്നെ കൊല്ലാന്‍ പോലും മടിക്കില്ലെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

Advertisment