Advertisment

ഐ ഐ ടി വിദ്യാര്‍ഥിനിയുടെ മരണം, ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക: കേളി

author-image
admin
Updated On
New Update

റിയാദ് : ചെന്നൈ ഐ ഐ ടി യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ഫാത്തിമയുടെ ആത്മഹ ത്യക്ക് ഉത്തരവാദികളായവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്ക ണമെന്ന് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.

Advertisment

publive-image

ഐ ഐ ടി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ, പഠനത്തില്‍ മിടുക്കി യായ ഫാത്തിമ അവിടുത്തെ അദ്ധ്യാപകരുടെ തന്നെ വംശീയതയുടെയും ജാതി വിവേചന ത്തിന്റെയും ഇരയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍ക്ക രിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ നടപടി നിരവധി വിദ്യാര്‍ഥി കളുടെ ജീവനെടു ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിയി രിക്കുന്നത്. ക്യാമ്പസ്സു കളും പഠന സമ്പ്രദായവും വര്‍ഗ്ഗീയവല്‍ക്കരിക്കുകയുമാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്ത് നടപ്പാക്കി കൊണ്ടിരി ക്കുന്നത്. അതിന്‍റെ അവസാനത്തെ ഇരയാണ് ഫാത്തിമ.

ഫാത്തിമയുടെ ആത്മഹത്യക്ക് ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കുമെതിരെ കൊലക്കു റ്റത്തിന് കേസെടുത്ത് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാ കണമെന്ന് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment